വിജയ ദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം കുന്നംകുളം ഖണ്ഡിന്റെ നേതൃത്വത്തില്‍ പദ സഞ്ചലനം സംഘടിപ്പിച്ചു

Advertisement

Advertisement

വിജയ ദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം കുന്നംകുളം ഖണ്ഡിന്റെ നേതൃത്വത്തില്‍ പദ സഞ്ചലനം സംഘടിപ്പിച്ചു. തെക്കേപ്പുറം ഒറ്റാല്‍ പരിസരത്തു നിന്നും ആരംഭിച്ച പദ സഞ്ചലനം കുന്നംകുളം നഗരം ചുറ്റി ബഥനി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മൈതാനിയില്‍ എത്തി സമാപിച്ചു.തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ആര്‍ എസ് എസ് പ്രൌഡ പ്രമുഖ് കെ ഗോവിന്ദന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കു മരുന്നും നമ്മുടെ നാടിനെ കാര്‍ന്നു തിന്നുകയാണെന്നും ലഹരിക്കെതിരെ യുവ തലമുറ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഐ എം എ കുന്നംകുളം യൂണിറ്റ് സെക്രട്ടറിയും പ്രമുഖ ഓര്‍ത്തോ പീഡിയാട്രിക് സര്‍ജനുമായ ഡോ ശ്രീജിത്ത് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് എസ് ഖണ്ഡ് സംഘ ചാലക് പി സി വിജയന്‍ യോഗത്തില്‍ സംസാരിച്ചു.കേസരി വരിസംഖ്യ കെ. ഷാ, സി.എം അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ കൈമാറി. ഖണ്ഡ് കാര്യവാഹക് കെ ബി ബവീഷ്, സഹ കാര്യവാഹക് ടി.ഡി ദിലീഷ്, എസ്എച്ച് നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.