കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമായി

Advertisement

Advertisement

കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര ക്ഷേമ സമിതിയുടെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന നവരാത്രി മഹോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 21, 22 ,23, തീയതികളിലായി സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന, എന്നിവ നടക്കും. 24ന് രാവിലെ 8 മണി മുതല്‍ ക്ഷേത്രം മേശാന്തി വി നാരായണന്‍ നമ്പൂതിരിയുടെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിരുത്തല്‍ ചടങ്ങും നടക്കും.പ്രോഗ്രാം കണ്‍വീനര്‍മാരായ സജീവന്‍ ,ചന്ദ്രിക, ജി.ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.