നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് ഞാങ്ങാട്ടിരിയില്‍ നടന്ന നൃത്ത സംഗീതോത്സവത്തില്‍ ചാലിശേരി തണ്ണീര്‍ക്കോട് ശിവപാര്‍വ്വതി നൃത്തകലാക്ഷേത്രയിലെ കുടുംബിനികളുടെ അരങ്ങേറ്റം സദസ്സിന് നവ്യാനുഭവമായി. ശിവപാര്‍വ്വതി കലാക്ഷേത്ര യിലെ 18 കുട്ടികളും ഏറ്റവും പ്രായമുള്ള കുടുംബിനികളും ചേര്‍ന്നാണ് ഭരതനാട്യം , സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ അവതരിപ്പിച്ച് ആസ്വാദകരുടെ മനം കവര്‍ന്നത്. ബി എല്‍ എം ജീവനക്കാരി ധന്യമധു , കപ്പൂര്‍ സ്‌കൂള്‍ അദ്ധ്യാപിക ഹരിശ്രി സുധീര്‍ , ഫിസിയോതെറാ പ്പിസ്റ്റ് ധന്യ പ്രദീപ് എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. മൂന്ന് പേരും ചെറുപ്രായത്തില്‍ സ്‌കൂള്‍ , സബ്ജില്ല , ജില്ല മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. കോവിഡ് കാലത്താണ് വീണ്ടും നൃത്തതിലേക്ക് തിരിച്ച് വന്ന് ഇന്ദിര ടീച്ചറുടെ ശിഷ്യരായത്. തണ്ണീര്‍ക്കോട് സ്വദേശിയായ ഇന്ദിര സുനില്‍ വടക്കേക്കാട് (ഗുരുകുല സമ്പ്രദായം) അശോകന്‍ മാഷുടെ ശിഷ്യയാണ്. കഴിഞ്ഞ 19 വര്‍ഷമായി നൃത്ത കലാരംഗത്ത് അദ്ധ്യാപികയായി പ്രവര്‍ത്തിക്കുകയാണ്. കാര്‍ണ്ണാടിക് സംഗീതത്തിലും ടീച്ചര്‍ ക്ലാസെടുക്കുന്നുണ്ട്.