പാവറട്ടി സെന്റ് ജോസഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ 2020-2023 അക്കാദമിക്ക് വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തരചടങ്ങ് നടന്നു. പാവറട്ടി സെന്റ് ജോസഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മാനേജര്‍ ഫാദര്‍ ജോസഫ് ആലപ്പാട്ട് സി എം ഐ അധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു. കോളേജ് ഡയറക്ടര്‍ ഫാദര്‍ ജിജോ തീത്തായി സി എം ഐ , പ്രിന്‍സിപ്പള്‍ ഡോ സി ഒ ജോഷി , വൈസ് പ്രിന്‍സിപ്പിള്‍ ഷെറീന ജോണി , പിടി എ പ്രിസിഡന്റ് സലിം കെകെ , വിദ്യാര്‍ത്ഥി പ്രതിനിധി ജീവ ഇ.ജെ തുടങ്ങിയവര്‍ സംസാരിച്ചു.