എസ്എന്‍ഡിപി യോഗം തിപ്പലശ്ശേരി ശാഖ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.

Advertisement

Advertisement

എസ്എന്‍ഡിപി യോഗം തിപ്പലശ്ശേരി ശാഖ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയന്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് കെ എം സുകുമാരന്‍ യോഗം ഉത്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് റ്റി എം ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. അകാലത്തില്‍ അന്തരിച്ച മുന്‍ ശാഖ പ്രസിഡന്റ് മാനംപുളളി ശിവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.യൂണിയന്‍ സെക്രട്ടറി പി കെ മോഹനന്‍ സംഘടനാസന്ദേശം നല്‍കി. വാരണാധികാരി യൂണിയന്‍ കൗണ്‍സിലര്‍ കെ കെ പ്രസന്നകുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പുഷ്‌ക്കരന്‍ തച്ചാട്ടിരി, വൈസ് പ്രസിഡന്റ് പ്രേമദാസ് ചീനിക്കല്‍,സെക്രട്ടറി കെ ബി രജിമോനേയും കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. ഡയറക്ടര്‍ ബോര്‍ഡംഗം ചന്ദ്രന്‍ കിളിയംപറമ്പില്‍, യൂത്ത് മൂവ്വ്‌മെന്റ് ജില്ല വൈസ് ചെയര്‍മാന്‍ കെ ആര്‍ രജില്‍, യൂണിയന്‍ യൂത്ത് മൂവ്വ്‌മെന്റ് സെക്രട്ടറി എം ബി ദിനേശ്, ശാഖ സെക്രട്ടറി കെ ബി രജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.