ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം അരങ്ങേറി.

Advertisement

Advertisement

ആസ്വാദക മനസ്സില്‍ സംഗീത പെരുമഴ തീര്‍ത്ത് ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം അരങ്ങേറി.നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായാണ് നടരാജ മണ്ഡപത്തെ ഒരു മണിക്കൂര്‍ പാട്ടിന്റെ പാലാഴിയാക്കി പഞ്ചരത്‌നകീര്‍ത്തനാലാപനം നടന്നത്. രമേശന്‍.വി. പുന്നയൂര്‍ക്കുളം, പയ്യൂര്‍ കെ.വി. ജഗദീഷ്, ജയചന്ദ്രന്‍ അയ്മനം, സത്യന്‍ മേപ്പയ്യൂര്‍ തുടങ്ങിയവര്‍ വായ്പ്പാട്ടിലും രാധിക പരമേശ്വരന്‍ വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും എം.കെ.നന്ദകുമാര്‍ ഗഞ്ചിറയിലും ആലുവ ഗോപാലകൃഷ്ണന്‍ ഘടത്തിലുമായി പക്കമേളം ഒരുക്കി. ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരകച്ചേരി, രഹ്ന മുരളിദാസും സംഘവും അവതരിപ്പിച്ച കര്‍ണ്ണാടിക് ഫ്യൂഷന്‍ എന്നിവയും അരങ്ങേറി. മഹാനവമിയോടനുബന്ധിച്ച് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വേദസാര ലളിത സഹസ്രനാമ ലക്ഷാര്‍ച്ചനയും ഉണ്ടായിരുന്നു. ദശമി ദിവസമായ നാളെ രാവിലെ 8ന് നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തിമാരായ ശ്രീരുദ്രന്‍ നമ്പൂതിരി, കെ.ടി. നാരായണന്‍ നമ്പൂതിരി എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും.