കേരള യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ റിസ്വാന കാലിദിന് ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്റെ സ്‌നേഹാദരവ്

Advertisement

Advertisement

കേരള യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പുന്നയൂര്‍ക്കുളം ആറ്റുപുറം കരുമാന്റകായയില്‍ കെ എച്ച് ഖാലിദ്-റസിയ ദമ്പതികളുടെ മകള്‍ ഡോക്ടര്‍ റിസ്വാന ഖാലിദ്.മലബാര്‍ ഡെന്റല്‍ കോളേജ് കുറ്റിപ്പുറത്തു നിന്നാണ് എംഡിഎസ് പരീക്ഷയില്‍ റിസ്വാന ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ഡോക്ടര്‍ നബീല്‍ നാസര്‍ ആണ് ഭര്‍ത്താവ്.ഡോക്ടര്‍ റിസ്വാന കാലിദിനെ ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്റെ സ്‌നേഹാദരവ് നല്‍കി. രക്ഷാധികാരി സി എം സെലിം അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റുമാരായ ജോയ് ആറ്റുപുറം, ഷരീഫ് പാണ്ടോത്തയില്‍ , ജോയിന്റ് സെക്രട്ടറി ബുഷറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഗീത ടീച്ചര്‍ മൊമെന്റോ നല്‍കി ആദരിച്ചു.