ഗുരുവായൂര്‍ തെക്കേ ബ്രാഹ്‌മണ സമൂഹമഠത്തില്‍ മഹാനവമി ആഘോഷിച്ചു.

Advertisement

Advertisement

ഗുരുവായൂര്‍ തെക്കേ ബ്രാഹ്‌മണ സമൂഹമഠത്തില്‍ മഹാനവമി ആഘോഷിച്ചു. കന്യക പൂജ, ദമ്പതി പൂജ, ഗോപൂജ, വിളക്ക് പൂജ എന്നിവ നടന്നു. തൊലിപുരം ഗോപാലകൃഷ്ണ വാധ്യാര്‍ പുരോഹിതനായി. വനിതാവിഭാഗം പ്രസിഡന്റ് ലളിത ഗോപാലകൃഷ്ണന്‍, സെക്രട്ടറി ലത ത്യാഗരാജന്‍, ടി.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നവരാത്രിയോടനുബന്ധിച്ച് സിംഹനാദ ഭഗവതി സന്നിധിയില്‍ ബൊമ്മക്കൊലു ഒരുക്കി ദിവസവും ലളിത സഹസ്രനാമം, വിളക്ക്പൂജ, വെറ്റിലപാക്ക്, പഴം, കുങ്കുമം സമര്‍പ്പണം, പ്രസാദ വിതരണം എന്നിവയും കലാപരിപാടികളും നടക്കുന്നുണ്ട്. ചടങ്ങുകള്‍ വിജയദശമിക്ക് സമാപിക്കും.