ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ ആര്‍ത്താറ്റ് ദേശം മഹാലക്ഷദീപം തെളിയിച്ചു. ശബരിമല മാളികപ്പുറം മേല്‍ശാന്തി പൂങ്ങാട്ട് മുരളി നമ്പൂതിരി ക്ഷേത്രസന്നിധിയില്‍ ആദ്യദീപം തെളിയിച്ചുകൊണ്ട് മഹാലക്ഷദീപം തെളിയിക്കുന്നതിന് തുടക്കം കുറിച്ചു. ആര്‍ത്താറ്റ് ദേശം ഭാരവാഹികള്‍ ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.