പുതിയ കലക്ടര്‍ക്ക് ആദ്യ നിവേദനം നല്‍കി മലപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈര്‍.

Advertisement

Advertisement

26 കുടിലുകളുടെ ദുരിതം അറിയിച്ച് പുതിയ കലക്ടര്‍ക്ക് ആദ്യ നിവേദനം നല്‍കി മലപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈര്‍. പുതുതായി ചാര്‍ജെടുത്ത മലപ്പുറം ജില്ല കലക്ടര്‍ വി ആര്‍ വിനോദിനാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂര്‍ പതിനാലാം വാര്‍ഡില്‍ 26 കുടുംബങ്ങളില്‍ 115 പേര്‍ ഓല കുടിലുകളിലാണ് താമസിക്കുന്നത്.നടവഴി പോലും ഇല്ലാതിരുന്ന ഈ കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 6 മീറ്റര്‍ വീതി യോടുകൂടി പുതിയ റോഡ് നിര്‍മിച്ചിട്ടുണ്ട്. 2018 ല്‍ ഉണ്ടായ മഹാ പ്രളയത്തിനുശേഷം 42 സെന്റ് സ്ഥലം അന്നത്തെ സ്പീക്കര്‍ പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം മനുഷ്യസ്‌നേഹിയായ വി കെ കുഞ്ഞുമോന്‍ ഹാജി, സിപി മമ്മികുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവര്‍ണറുടെ പേരില്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും താമസിക്കാന്‍ സൗകര്യപ്രദമായ രൂപത്തില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കും എന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പ്രായമുള്ളവരും കുട്ടികളും ഉള്‍പ്പെടെ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന 26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.