പരുമല തിരുമേനിയുടെ 121-ാം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് പ്രശസ്ത ചെണ്ടമേള പ്രമാണി വെള്ളിത്തിരുത്തി ഉണ്ണി നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.

Advertisement

Advertisement

മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പരിശുദ്ധ പരുമല തിരുമേനിയുടെ 121 ആം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് കൊടിയേറ്റ ദിവസം,പെരുന്നാള്‍ കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടക്കല്‍ മേളം സംഘടിപ്പിച്ചു. പ്രശസ്ത ചെണ്ടമേള പ്രമാണി വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണിത്വത്തിലായിരുന്നു മേളം. തുടര്‍ന്ന് അദ്ദേഹത്തെ പൊന്നാടയിണയിച്ച് ആദരിച്ചു. വികാരി സക്കറിയ കൊള്ളന്നൂര്‍, കൈക്കാരന്‍ സംസാണ്‍ സി കെ, പള്ളി സെക്രട്ടറി ജോയ് സിസി , ചൊവ്വന്നൂര്‍ ബ്ലോക്ക് മെമ്പര്‍ കെ.കെ മണി ,പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.