സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഫെല്ലോഷിപ്പ് ഗുരുവായൂര്‍ ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് നടത്തി. ഗുരുവായൂര്‍ ജി.യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗില്‍ഡ് പ്രസിഡന്റ് എം.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഗില്‍ഡ് അംഗങ്ങളായ മണലൂര്‍ ഗോപിനാഥ്, ടി.പി.തങ്കമണി, വി.ബി.രാഗേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒ.വി.നന്ദകുമാര്‍, എ.എല്‍.ജേക്കബ്ബ്, പി.ഐ.ലാസര്‍, സജിത് കണ്ണൂര്‍, അഡ്വ. സുനില്‍ എറണാകുളം തുടങ്ങിയവര്‍ സംസാരിച്ചു.