കാണിപ്പയ്യൂര്‍ കാണിശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി.

Advertisement

Advertisement

കാണിപ്പയ്യൂര്‍ കാണിശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഞായറാഴ്ച്ച വൈകീട്ട് 6 ന് പൂജവെപ്പും ശേഷം ലളിത സഹസ്രനാമ ജപം, ഭജന എന്നിവ അരങ്ങേറി. തിങ്കളാഴ്ച്ച രാവിലെ 7 മണി മുതല്‍ 11:30 സംഗീതോത്സവം, ശേഷം കൃഷ്ണ സഹസ്രനാമ ജപം, ഭക്തിഗാനസുധ, എന്നിവ ഉണ്ടായി. വൈകീട്ട് നൃത്തോത്സവം അരങ്ങേറും. 24ന് വിജയദശമി ദിനത്തില്‍ ക്ഷേത്രം ആചാര്യന്‍ തത്തനാത്ത് രാജഗോപാലന്റെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിരുത്തല്‍ ചടങ്ങും നടക്കും.