ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാത അക്കിക്കാവ് ബസ്റ്റോപ്പില്‍ ആളെ ഇറക്കാന്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ്സിനു പിറകില്‍ കാറിടിച്ച് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് പിറകില്‍ വന്നിരുന്ന വളാഞ്ചേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ഇടിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല . കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു .കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.