പാലിയേക്കര ടോള്‍ പ്ലാസയില്‍ നടക്കുന്ന കൊള്ളക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അകാരണമായി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം മണ്ഡലം പ്രസിഡണ്ട് പിസി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . മണ്ഡലം വൈസ് പ്രസിഡണ്ട് സലാം വലിയകത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ യാവുട്ടി ചിറമനേങ്ങാട്, പി എന്‍ വിഷയകുമാര്‍, ഷറഫു പന്നിത്തടം, നൗഷാദ് എം എച്ച് സിജോ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.