കുന്നംകുളം ഉപജില്ല സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Advertisement

Advertisement

കുന്നംകുളം ഉപജില്ല സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് എല്‍.പി, യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. എല്‍.പി.വിഭാഗത്തില്‍ ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂളിലെ തന്മയ സുനിലും, യു.പി. വിഭാഗത്തില്‍ ചിറളയം ഹോളി ചൈല്‍ഡ് കോണ്‍വെന്റ് സ്‌കൂളിലെ എ.ജി. ഗ്രിജിലയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ ഹൈസ്‌കൂളിലെ നിരഞ്ജനും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെ.ബി. അശ്വിന്‍ കൃഷ്ണയും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. ജെയ്‌സ നൗഷാദ് ക്വിസ് മാസ്റ്ററായി. കുന്നംകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി സിറാജുദ്ദീന്‍ മാസ്റ്റര്‍ അല്‍ അമീന്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സുമി റോസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി .