ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജിൽ കയറിയയാൾ കുഴഞ്ഞു വീണു മരിച്ചു

Advertisement

Advertisement

ചാവക്കാട്  കടൽ കാണാൻ എത്തി ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ആൾ  കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് മരിച്ചത്.  ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറി നടക്കവേ പ്രേമദാസ്  കുഴഞ്ഞു വീഴുകയായിരുന്നു.

കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു.  മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആംബുലൻസിന്റെ  സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പ്രേമദാസ് ഏഴരയോടെയാണ് മരിച്ചത്. ഹൃദയഘാതമാണ് മരണകാരണം. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്.