മരണമണി മുഴക്കുന്ന ജനാധിപത്യ ഇന്ത്യ എന്ന വിഷയത്തില്‍ പാലബാറില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.ഐ. മണലൂര്‍ ഏരിയാ പ്രസിഡണ്ട് അതുല്‍ പ്രസാദ് അധ്യക്ഷനായി. സി പി.ഐ.എം. തൈക്കാട് ലോക്കല്‍ സെക്രട്ടറി എം.എ.ഷാജി, ഡി.വൈ.എഫ്.ഐ. മണലൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.സച്ചിന്‍, എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.യു.സരിത, ജില്ലാകമ്മിറ്റി അംഗം അതുല്യ, ഏരിയാ ഭാരവാഹി കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. എസ് എഫ് ഐ. പ്രവര്‍ത്തകനായിരുന്ന ഫാസില്‍ നവംബര്‍ 4 നാണ് കൊല്ലപ്പെട്ടത്. രക്തസാക്ഷി ദിനത്തില്‍ സി.പി.ഐ.എമ്മിന്റെയും, ഡി.വൈ.എഫ്.ഐ.യുടെയും നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും.