മഹാനവമിയോടനുബന്ധിച്ച് കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ ചണ്ഡികാ ഹോമം നടന്നു

Advertisement

Advertisement

നാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായാണ് ഹോമം നടത്തുന്നത്. രാവിലെ സരസ്വതി പൂജ, തിരുവോണ പൂജ, വിശേഷാല്‍ പൂജകളും നടന്നു. സൗരവ് ശാസ്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സച്ചിന്‍ മിശ്ര,നിപിന്‍ മിശ്ര എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്രം കമ്മറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.ചൊവ്വാഴ്ച്ച
കാലത്ത് വിദ്യാഗോപാല മന്ത്രാര്‍ച്ചന ഉണ്ടായിരിക്കും.