പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി നവരാത്രി ആഘോഷം നടക്കും

Advertisement

Advertisement

അഷ്ടമിദിനമായ ഞായറാഴ്ച മുതല്‍ ആരംഭിച്ച നവരാത്രി ആഘോഷ ചടങ്ങുകള്‍ വിജയദശമി ദിനമായ ചൊവ്വാഴ്ച സമാപിക്കും.അഷ്ടമി ദിനമായ ഞായറാഴ്ച്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, സരസ്വതീപൂജ, നൃത്തനൃത്യങ്ങള്‍ എന്നിവ നടന്നു. നവമി ദിനമായ തിങ്കളാഴ്ച്ച രാവിലെ 8.30 മുതല്‍ സംഗീതാര്‍ച്ചനയും തുടര്‍ന്ന് 11.30 മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രസാദ ഊട്ടുമുണ്ടായി. വിജയദശമി ദിനമായ ചൊവ്വാഴ്ച്ച രാവിലെ 8.30 മുതല്‍ വിദ്യാരംഭത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിനിരുത്തലും തുടര്‍ന്ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും. നവരാത്രി ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് പി.വി.ചന്ദ്രശേഖരന്‍, സെക്രട്ടറി യു.കെ.ബിനീഷ്, ട്രഷറര്‍ സി.എസ്.ജിജി എന്നിവരും മറ്റു ഭരണ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.