കിഴൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മഹാനവമി ദിനത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിച്ചു.

Advertisement

Advertisement

നവരാത്രി മണ്ഡപത്തില്‍ കക്കാട് വാദ്യകലാക്ഷേത്രം ഗുരുനാഥന്‍ കക്കാട് രാജപ്പന്‍ മാരാര്‍ ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ജി റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മധു കെ നായര്‍, വൈസ് പ്രസിഡന്റ് കെ.എസ് രാജേന്ദ്രന്‍, ജോ.സെക്രട്ടറി എം.പി പ്രകാശ്, എം. എസ്. സുരേഷ്, എ. കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. കക്കാട് തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും, ഗുരുവായൂര്‍ ബ്രഹ്‌മ മ്യൂസിക്‌സ്, ജ്യോതിദാസ് ഗുരുവായൂര്‍ അവതരിപ്പിച്ച ഭക്തിഗാനസുധയും അരങ്ങേറി