ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരീശീലന പരിപാടി ആരംഭിച്ചു

Advertisement

Advertisement

ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരീശീലന പരിപാടി ബ്ലങ്ങാട് ബീച്ചില്‍ ആരംഭിച്ചു . 750 മീറ്റര്‍ കടലില്‍ നീന്തലും തുടര്‍ന്ന് 20 കിലോമീറ്റര്‍ സൈക്കിളിങ്ങും, 10 കിലോമീറ്റര്‍ ഓട്ടവും ആണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.. വിവിധ ജില്ലകളില്‍ നിന്നള്ള 8 അംഗ സംഘമാണ് പരിപാടിയില്‍ പങ്കെടുന്നത് . മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തിലാണ് പരിശീലനം. പരിശീലന പരിപാടി ത്രിശ്ശുര്‍ റേഞ്ച് ഡി.ഐ.ജി. അജിതബീഗം ഐ.പി.എസ്. ബ്ലാങ്ങാട് ബീച്ചില്‍ ഉത്ഘാടനം നിര്‍വഹിച്ചു.കോച്ച് ഷാര്‍മിള ഗീരിഷ് , മനേജര്‍ ഹരിദാസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ട്രായത്തലന്‍ സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഈ മാസം 28 ന് ബ്ലാങ്ങാട് ബീച്ചിലെ ക്യാമ്പ് അവസാനിക്കും. പരിശീലന ക്യാമ്പ് അടുത്തയാഴ്ച ഗോവയില്‍ ആരംഭിക്കും.