ഡല്‍ഹിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് നേരെ ഡല്‍ഹി പോലീസ് ആക്രമണം അഴിച്ചുവിടുകയും അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കുന്നംകുളം നഗരത്തില്‍ എസ്എഫ്‌ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കുന്നംകുളം ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി നഗരസഭ ഓഫീസിനു മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ഏരിയ സെക്രട്ടറി എം അഭിനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി മാളവിക അധ്യക്ഷത വഹിച്ചു.ജോ. സെക്രട്ടറി കെ.എസ് അഭിഷേക്, വൈസ് പ്രസിഡന്റ്മാരായ ശ്രീലക്ഷ്മി ഉണ്ണികൃഷ്ണന്‍, അരവിന്ദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ നേഹ സി കിഷോര്‍, പ്രണവ് പ്രേമന്‍, അക്ഷയ്, ശ്യാംജിത്ത് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.