പുലര്‍ച്ചെ 4.30 ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, സരസ്വതി പൂജ എന്നിവ നടന്നു. തുടര്‍ന്ന് നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ഹരിദാസന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് കൊടുത്തു. ക്ഷേത്രം പൂജകള്‍ക്ക് മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ പി.ടി സുരേന്ദ്രന്‍, വി.ഭാസ്‌ക്കരന്‍, പി.ബി പ്രസാദ്, വി.എന്‍ ബാലകൃഷ്ണന്‍, സി.കെ പരമന്‍, വി.ബി വിനോദ് ,ഇ.കെ ബാലകൃഷ്ണന്‍, കെ.എല്‍ രാമചന്ദ്രന്‍, ഇ.കേശവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.