കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

Advertisement

Advertisement

കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് മൂന്ന് മാസം പിന്നിട്ടിട്ടും സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോട്ടാല്‍ വില്ലന്നൂരിലാണ് മൂന്ന് മാസം മുന്‍പ് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആയിരകണക്കിനു ലിറ്റര്‍ കുടിവെള്ളം പാഴായി റോഡ് തകര്‍ന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജല അതോറിറ്റി പൊട്ടിയ പൈപ്പ് അറ്റകുറ്റ പണി ചെയ്തു തീര്‍ത്തെങ്കിലും മൂന്ന് മാസം പിന്നിട്ടിട്ടും റോഡ് ടാര്‍ ചെയ്യാതെ മെറ്റല്‍ വിരിക്കുകയും റോഡിനിരുവശത്തും അപായ സൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചും അധികാരികള്‍ സ്ഥലം വിട്ടതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി.റോഡ് ടാര്‍ ചെയ്ത് പഴയ സ്ഥിതിയിലാ ക്കാത്തത്തില്‍ പ്രതിഷേധിച്ചായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്.