കൊച്ചന്നൂര്‍ കൊടിയാട്ടില്‍ വീട്ടില്‍ സുരന്‍-നൗഷജ ദമ്പതികളുടെ മകന്‍ അഭിനവ്,അക്കിക്കാവ് പൂക്കോട്ടില്‍ ജയന്‍-പ്രിയ ദമ്പതികളുടെ മകന്‍ വിഷ്ണു ജയന്‍, കുന്നംകുളം കാണിയാമ്പാല്‍ കാര്‍ത്തുള്ളി വീട്ടില്‍ സുനീഷ്-ഷീന ദമ്പതികളുടെ മകന്‍ നകുല്‍ കൃഷ്ണ എന്നിവരാണ് ആയൂര്‍വേദ സ്വരൂപനായ ശ്രീ ധന്വന്തരീ മൂര്‍ത്തിയുടെ സന്നിധിയില്‍ അരങ്ങേറ്റം നടത്തിയത്.പ്രശസ്ത മദ്ധള വിദ്വാന്‍ നെല്ലുവായ് ശശിയുടെ ശിഷ്യന്‍ നെല്ലുവായ് സജീഷാണ് ഇവരെ അഭ്യസിപ്പിച്ചത്.മുഖത്തില്‍ തുടങ്ങി ചെമ്പടവട്ടം കടന്ന് പഞ്ചാരികൂറ് കൊട്ടി ഇടക്കാലവും കൂട്ടിപെരുക്കലും കഴിഞ്ഞ് ഇരികിടയില്‍ കലാശിച്ച കേളി വാദ്യപ്രേമികളെ ആവേശത്തിലാഴ്ത്തി.നെല്ലുവായ് സുബീഷ്, നെല്ലുവായ് സതീഷ് എന്നിവര്‍ മദ്ദളത്തിലും തിച്ചൂര്‍ കിരണ്‍, നെല്ലുവായ് ധിനീഷ്, നെല്ലുവായ് ജിതിന്‍ എന്നിവര്‍ ഇലത്താളത്തിലും പ്രവീണ്‍ എടക്കളത്തൂര്‍ വലംതലയിലും അകമ്പടിയേകി. പ്രശസ്ത മദ്ദള വിദ്വാന്‍ കലാമണ്ഡലം നാരായണന്‍ നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.പരിശീലകന്‍ നെല്ലുവായ് സജീഷിനെ വി വണ്‍ ക്ലബ്ബിന് വേണ്ടി ദേവസ്വം ഓഫീസര്‍ പി.ബി.ബിജു പൊന്നാട അണിയിച്ച് ആദരിച്ചു.