തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം

Advertisement

Advertisement

അഞ്ച് ദിവസങ്ങളിലായി പെരിങ്ങോട് സ്‌കൂളില്‍ നടന്നുവന്നിരുന്ന തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ചാലിശ്ശേരിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ പെരിങ്ങോടും കലോത്സവത്തില്‍ ജേതാക്കളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍ ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രന്‍ അധ്യക്ഷനായി. ചടങ്ങില്‍ വിജയി കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.