വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ താലപ്പൊലിയും കളമെഴുത്ത് പാട്ടും ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു

Advertisement

Advertisement

വിശ്വാസങ്ങള്‍ക്കൊപ്പം കേരളീയചിത്രകലയുടെ ആഴവും പരപ്പും വിളിച്ചോതുന്ന കളമെഴുത്ത് പാട്ട് വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു.ആചാരാനുഷ്ഠാനങ്ങളോടെ പുനരാവിഷ്‌ക്കരിക്കപ്പെട്ട. കളമെഴുത്തിന്റെ സമാപന ദിവസം നിരവധി വിശ്വാസികളാണ് താലപ്പൊലിയിലും കളമെഴുത്ത് പാട്ടിലും പങ്കെടുത്തത്.. കാളീ കാവുകളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാന ചടങ്ങാണ് കളമെഴുത്തുപ്പാട്.ദേവീ സന്നിധിയിലെ കളമെഴുത്തിന് വിശ്വാസത്തിന്റെയും കലയുടെയും 2 തലങ്ങളുണ്ട്. ഈ അനുഷ്ഠാനക്കലയില്‍ ചിത്രമെഴുതുന്ന ആള്‍ ഒരേ സമയം ചിത്രകാരനും പൂജാരിയുമാണ്. കളമെഴുത്തിന്റെ ആത്മാവെന്നു പറയുന്നതും ”ചിത്രകാരന്‍ , പ്രകൃതിദത്ത വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ജീവന്‍ തുടിക്കുന്ന ചിത്രത്തിലാണ്. ഉമിക്കരി ഉപയോഗിച്ച് രൂപരേഖ തയ്യാറാക്കുന്ന കളത്തില്‍, ചുവപ്പ്, മഞ്ഞ, വെളുപ്പ്, പച്ച എന്നീ 4 നിറങ്ങള്‍ കൂടി കാണാം. വെളുപ്പിന് അരിപ്പൊടിയും മഞ്ഞ നിറത്തിന്, മഞ്ഞള്‍പ്പൊടിയും, അതില്‍ തന്നെ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പു നിറവും ഉണ്ടാക്കുന്നു. പശ്ചാത്തലമായി ഉപയോഗിക്കുന്ന പച്ച ‘നിറത്തിന് വാക ,കൂവളം, ഇത്തിള്‍, പെരുമരം എന്നിവയുടെ ഇലകളാണ് ഉപയോഗിക്കുക. രൂപരേഖയിട്ടു ക്കഴിഞ്ഞാല്‍ കളത്തിന്റെ മധ്യഭാഗം കഴിഞ്ഞ് പാദം പിന്നീട് ശീര്‍ഷം എന്നിങ്ങനെയാണ് വരയുടെ ഘട്ടങ്ങള്‍ . ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന ദേവിയുടെ ആയുധങ്ങളേന്തിയരൂപം , തിന്മകള്‍ക്കും ദുഷ്ടശക്തികള്‍ക്കുമെതിരെയുള്ള കലാവിഷ്‌കാരം കൂടിയാണ്. ഒരു ദേശത്തിന്റെ വിശപ്പു മാറ്റാന്‍ കഴിവുള്ള ശക്തി സ്വരൂപിണിയായ ‘ദേവിയുടെ അനുഗ്രഹാശിസ്സുകളാണ് കളം മായ്ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി ചടങ്ങുകളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്