വേലൂര്‍ ശ്രീകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവം വര്‍ണ്ണാഭമായി

Advertisement

Advertisement

പഞ്ചാശത് സഹസ്ര ദീപ പ്രോജ്വലന സന്ധ്യ തെളിഞ്ഞതോടെ ക്ഷേത്രം ദീപാലങ്കാരം കൊണ്ട് മനോഹരമായി. രാവിലെ 5.30ന് നവകം, പഞ്ചഗവ്യം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. ക്ഷേത്രം ശാന്തി നെല്ലുവായ് നാരായണന്‍ സഹകാര്‍മികനായി. വൈകീട്ട് 6ന് പഞ്ചാശത് സഹസ്ര ദീപ പ്രോജ്വലന സന്ധ്യയുടെ ഉദ്ഘാടനം വിശിഷ്ടാഥികളായ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വിജയന്‍ മാസ്റ്റര്‍, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രൊഫസര്‍ ഹൈമാവതി ടീച്ചര്‍, സിനിമതാരം മാളിവക നായര്‍ എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി നിര്‍വ്വഹിച്ചു. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ക്ഷേത്ര സംരക്ഷണസമിതിയുടെ ഉപഹാരം മാടാവ്മന നാരായണന്‍ നമ്പൂതിരി, അപ്പുനായര്‍, കൃഷ്ണന്‍ വാരിയര്‍ എന്നിവര്‍ വിശിഷ്ടാഥികള്‍ക്ക് കൈമാറി. തുടര്‍ന്ന് ഭക്തജനങ്ങള്‍ ചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചു. ക്ഷേത്രത്തില്‍ വിവിധ മാതൃകകളില്‍ ചിരാത് ദീപങ്ങള്‍ ഒരുക്കിയരുന്നു.ശേഷം പറവെപ്പ് ഉണ്ടായി. തുടര്‍ന്ന് കോട്ടപ്പുറം ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിച്ച് തായമ്പക കൊട്ടികയറി. രാവിലേയും വൈകീട്ടും ഭക്ഷണവിതരണവും ഉണ്ടായി. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് സേതു പേരയില്‍, സെക്രട്ടറി സനില്‍ കോതാകണ്ടത്ത്, വേണു, ജയരാജ്, സുനില്‍, സേതു കോതാണ്ടത്ത്, മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.