അയിനൂര്‍ അയുമലക്കാവ് ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ നടന്നുവന്നിരുന്ന കളമെഴുത്തുപ്പാട്ട് ഭൂതക്കളത്തോടെ സമാപിച്ചു.

Advertisement

Advertisement

നാലുദിവസങ്ങളിലായി പഴഞ്ഞി അയിനൂര്‍ അയുമലക്കാവ് ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ നടന്നുവന്നിരുന്ന കളമെഴുത്തുപ്പാട്ട് ഭൂതക്കളത്തോടെ സമാപിച്ചു. നാഗദേവതകളുടെ പ്രീതിക്കായാണ് എല്ലാ വര്‍ഷവും കാവില്‍ കളമെഴുത്തുപാട്ട് നടത്തിവരുന്നത് . പള്ളിക്കര തുളസീദാസിന്റെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. നാലൂദിവസങ്ങളിലും ക്ഷേത്ര മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നദാനവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ സുബ്രഹ്‌മണ്യന്‍ കെ.ആര്‍, ക്ഷേത്ര കോമരം ചന്ദ്രന്‍ , ബാലന്‍ കെ.കെ. ജയപ്രകാശ്, ശ്രീഹരി, മോഹനന്‍ , അശ്വിന്‍ പ്രകാശ്, ആരിത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.