ചാലിശേരി ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് കേക്ക് മേളയ്ക്ക് തുടക്കമായി.

Advertisement

Advertisement

ചാലിശേരി ജി സി സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ധനശേഖാരണര്‍ത്ഥം നടത്തുന്ന ക്രിസ്മസ് കേക്ക് മേളയ്ക്ക് തുടക്കമായി. ക്ലബ്ബ് ഹൗസില്‍ ചേര്‍ന്ന കേക്ക് മേളയുടെ ആദ്യ കൂപ്പണ്‍ ക്ലബ്ബ് പ്രസിഡന്റ് റോബര്‍ട്ട് തമ്പി , സെക്രട്ടറി ഇക്ബാല്‍ , ഷാജഹാന്‍ നാലകത്ത് എന്നിവര്‍ ചേര്‍ന്ന് പി കെ. ജിജു എറണാകുളം , പഞ്ചായത്ത് അംഗങ്ങളായ ആനിവിനു , ഹുസൈന്‍ പുളിയഞ്ഞാലില്‍ എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന് മൈക്ക് സെറ്റ് വാങ്ങുവാനുള്ള തുക പി.കെ ജിജു വാഗ്ദാനം ചെയ്തു. യോഗം ക്ലബ്ബ് രക്ഷാധികാരി ബാബുനാസര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റോബര്‍ട്ട് തമ്പി അദ്ധ്യക്ഷനായി. ട്രഷറര്‍ ബഷീര്‍ , നൗഷാദ് മുക്കൂട്ട , രക്ഷാധികാരികളായ പി.എസ് വിനു , ബിനു എന്നിവര്‍ സംസാരിച്ചു.