പട്ടികജാതി ക്ഷേമ സമിതി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് പോകുന്ന സമരവളണ്ടിയര്‍ ബിന്ദു സുകുമാരന് യാത്രയയപ്പ് നല്‍കി.

Advertisement

Advertisement

എല്ലാ ആദിവാസി ദളിത് കുടുംബങ്ങള്‍ക്കും 5 ഏക്കറില്‍ കുറയാത്ത കൃഷിഭൂമി അനുവദിക്കുക ദളിത് വിരുദ്ധ പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കുക , പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനം തടയല്‍ നിയമം ഫലപ്രദമായി നടപ്പിലാക്കുക , സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഡിസംബര്‍ നാലിന് പട്ടികജാതി ക്ഷേമ സമിതി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് പോകുന്ന സമരവളണ്ടിയര്‍ ബിന്ദു സുകുമാരന് യാത്രയയപ്പ് നല്‍കി. സിപിഐഎം അരിമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി കെ ആര്‍ ബാബുരാജ്, വിവിധ വനിതാ സംഘടന നേതാക്കളായ ബേബി ജെയിംസ്, ദീപാ മുകുന്ദന്‍, ജിജി ബിജു, ജയശ്രീ രവി, എന്നിവര്‍ സംസാരിച്ചു. മഹിള അസോസിയേഷന്റെയും, പി കെ എസ് ന്റെയും നേതാവാണ് ബിന്ദു സുകുമാരന്‍.