ഓള്‍ കേരള ഇന്റര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Advertisement

Advertisement

ഓള്‍ കേരള ഇന്റര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികളെ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ സി ഇ ഒ ഡോക്ടര്‍ നജീബ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ചായിരുന്നു ഓള്‍ കേരള ഇന്റര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. കേരളത്തിലെ 26 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ് അന്‍സാര്‍ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഓള്‍ കേരള ഇന്റര്‍ സ്‌പെഷല്‍ സ്‌കൂള്‍ കിരീടം കരസ്ഥമാക്കുന്നത്. കോളേജില്‍ നടന്ന അനുമോദന ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. കെ ടി കമാലുദീന്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്റ്റ് സി ഒ ഒ ഷാക്കിര്‍ മൂസ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു . സ്‌കൂള്‍ സി.ഇ. ഒ ഡോക്ടര്‍ നജീബ് മുഹമ്മദ്, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഹാബ് പുലത്ത്,പി.ടിഎ പ്രസിഡന്റ് സലിം, സ്‌കൂള്‍ സ്റ്റാഫ് അലി ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.