നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വിളക്കിനെഴുന്നെള്ളിപ്പ് ആരംഭിച്ചു.

Advertisement

Advertisement

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വിളക്കിനെഴുന്നെള്ളിപ്പ് ആരംഭിച്ചു.നെല്ലുവായ് സജീഷിന്റെ മദ്ദള കേളിയുടെ അകമ്പടിയോടെ ഗജവീരനോട് കൂടിയാണ് വിളക്കിനെഴുന്നെള്ളിപ്പ് നടന്നത്.ഏകാദശി ദിവസം വരെ എന്നും വൈകീട്ട് എട്ടുമണിയോടെ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ഗജവീരനോട് കൂടെ വിളക്കിനെഴുന്നള്ളിപ്പ് നടക്കും.ഡിസംബര്‍ 23 ശനിയാഴ്ചയാണ് പ്രശസ്തമായ നെല്ലുവായ് വൈകുണ്ഠ ഏകാദശി മഹോത്സവം നടക്കുന്നത്.ഭക്തരുടെ വഴിപാടായാണ് വിളക്കാചാരം നടത്തുന്നത്. തിരുപ്പതി ഭീമാസ് ഹോട്ടല്‍ ഉടമ കെ.ജി. ഹരിഹരന്റെ വഴിപാടായാണ് ആദ്യത്തെ വിളക്കാചാരം നടന്നത്.