ഉപ്പുങ്ങല്‍ പുറം കോള്‍ മോട്ടോര്‍ പുരയിലെ പമ്പുസെറ്റില്‍ നിന്നു കേബിള്‍ മോഷ്ടിച്ചതായി പരാതി.

Advertisement

Advertisement

ഉപ്പുങ്ങല്‍ പുറം കോള്‍ മോട്ടോര്‍ പുരയിലെ പമ്പുസെറ്റില്‍ നിന്നു കേബിള്‍ മോഷ്ടിച്ചതായി പരാതി.സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റില്‍ വൈദ്യുതി എത്തിക്കുന്നതിനായി ഘടിപ്പിച്ച കേബിളാണ് പട്ടാപകല്‍ മോഷണം നടത്തിയിട്ടുള്ളത്. ഏകദേശം 15 മീറ്ററോളം വരുന്ന കേബിള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടക്കല്‍ കൊണ്ടുപോയിട്ടുള്ളത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. പാടശേഖരത്തിലെ വെള്ളം പമ്പിംഗ് നടത്തുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. എകദേശം 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാടശേഖര സമിതി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.