നവകേരളാ സദസ്സിന്റെ പ്രചരണാര്‍ത്ഥം കടവല്ലൂര്‍ പഞ്ചായത്ത് വിളംബര ഘോഷയാത്ര നടത്തി.

Advertisement

Advertisement

ഡിസംബര്‍ 4 ന് കുന്നംകുളത്തു നടക്കുന്ന നവകേരളാ സദസ്സിന്റെ പ്രചരണാര്‍ത്ഥം കടവല്ലൂര്‍ പഞ്ചായത്ത് വിളംബര ഘോഷയാത്ര നടത്തി. ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം എന്ന മദ്രാവാക്യവുമായി പഞ്ചായത്തില്‍ നിന്നും ആരംഭിച്ച ജാഥ പെരുമ്പിലാവില്‍ സമാപിച്ചു. പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും എ ഡി എസ്, സിഡി എസ് ആശാ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ അണിനിരന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. രാജേന്ദ്രന്‍ , സെക്രട്ടറി കെ.എ. ഉല്ലാസ് കുമാര്‍ , രാഷ്ട്രീയ നേതാക്കളായ എം.ബാലാജി, കെ. കൊച്ചനിയന്‍ തുടങ്ങിയവരും, മറ്റു പഞ്ചായത്ത് ജനപ്രതിനിധികളും വിളംബര ഘോഷയാത്രക്ക് നേതൃത്വം നല്‍കി.