കടവല്ലൂര്‍ വടക്കുമുറി അയ്യപ്പ സേവാ സംഘത്തിന്റെ 26-ാം മത് ദേശവിളക്ക് ഭക്തി സാന്ദ്രമായി.

Advertisement

Advertisement

കടവല്ലൂര്‍ വടക്കുമുറി അയ്യപ്പ സേവാ സംഘത്തിന്റെ 26-ാം മത് ദേശവിളക്ക് ഭക്തി സാന്ദ്രമായി.ബുധനാഴ്ച വൈകീട്ട് കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രത്തില്‍ നിന്നും ദീപാരാധനക്കു ശേഷം പാല കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു.നൂറുകണക്കിന് താലമേന്തിയ മാളികപ്പുറങ്ങളും ഉടുക്കുപാട്ടും, തകില്‍ നാദസ്വരത്തിന്റെ അകംമ്പടിയോടെയുള്ള പൂക്കാവടികളും പാല കൊമ്പെഴുന്നള്ളിപ്പില്‍ അണിനിരന്നു. വിളക്കു പന്തലില്‍ ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ഭജന സംഘത്തിന്റ ഭജനയും ഉണ്ടായിരുന്നു.വടക്കും മുറി സെന്ററില്‍ തയ്യാറാക്കിയ വിളക്ക് പന്തലില്‍ പല കൊമ്പ് എഴുന്നള്ളിപ്പെത്തി സമാപിച്ചതിനു ശേഷം അന്നദാനം നടന്നു. തുടര്‍ന്ന് വിളക്കു പന്തലില്‍ ഉടുക്ക് പാട്ട് , തിരിയുഴിച്ചല്‍ എന്നിവയും പുലര്‍ച്ചെ അയ്യപ്പന്‍ വാവര്‍ സംവാദത്തോട നടന്ന വെട്ടും തടയോടും കൂടി വിളക്കിന് സമാപനമായി. മരത്തംകോട് ജോതി പ്രകാശ് മകന്‍ ആന്‍ഡ് പാര്‍ട്ടിയായിരുന്നു വിളക്ക് യോഗക്കാര്‍ .