പുന്നയൂര്‍ എടക്കര അവിയൂര്‍ അയ്യപ്പ സേവാ സംഘത്തിന്റെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വിളക്ക് പൂജ നടത്തി

Advertisement

Advertisement

പുന്നയൂര്‍ എടക്കര അവിയൂര്‍ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 20 മത് അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വിളക്ക് പൂജ നടത്തി.. വ്യാഴാഴ്ച വൈകിട്ട് അയ്യപ്പ സേവാ സംഘം എടക്കര മാതൃസമിതിയുടെ നേതൃത്വത്തിലാണ് വിളക്ക് പൂജ നടത്തിയത്. സ്ത്രീകളാണ് വിളക്ക് പൂജക്ക് പങ്കെടുത്തത്. വിളക്കുപൂജ നടത്തുന്നവര്‍ക്കിടയില്‍ മഹാലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഇതില്‍ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. . ബാബു അയോദ്ധ്യ മുഖ്യ കാര്‍മികത്വം വഹിച്ചു. നൂറില്‍ അധികം പേര്‍ വിളക്ക് പൂജയില്‍ പങ്കെടുത്തു. തുടര്‍ന്ന് ശ്രീശാസ്താ ഭജന സംഘം എടക്കര യുടെ നേതൃത്വത്തില്‍ ഭജനയും ഉണ്ടായി. ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം മാതൃസമിതി പ്രവര്‍ത്തകരായ ഷീബ അര്‍ജുനന്‍, സൗദാമിനി ധര്‍മ്മന്‍, ഉഷചന്ദ്രന്‍, ശാരദ എടക്കാട്, ഹിരാവതി ടീച്ചര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.