6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേർ കസ്റ്റഡിയിൽ; പിടിയിലായത് ചാത്തന്നൂർ സ്വദേശികൾ

Advertisement

Advertisement

കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ കസ്റ്റഡിയില്‍. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നും സൂചന പുറത്തു വന്നിട്ടുള്ളത്. തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പിടിയിലായ 3 പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും  പൊലീസ് വ്യക്തമാക്കി. കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.