ചാവക്കാട് കടപ്പുറത്ത് കടന്നൽ കുത്തേറ്റ് വളർത്തുനായ ചത്തു, പരിസരവാസികൾ ഭയപ്പാടിൽ.

Advertisement

Advertisement

കടന്നല്‍ കുത്തേറ്റ് വളര്‍ത്തുനായ ചത്തു. പരിസരവാസികള്‍ ഭയപ്പാടില്‍. കടപ്പുറം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പി.വി.എം.എ.എല്‍.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പള്ളത്ത് സജേഷിന്റെ വീട്ടിലെ വളര്‍ത്തു നായയാണ് ചത്തത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കടന്നല്‍കൂട്ടമാണ് സജേഷിന്റെ വളര്‍ത്തു നായയുടെ ജീവനപരിച്ചത്. കടന്നല്‍കൂട് രൂപപ്പെട്ടപ്പോള്‍ രാജേഷും അയല്‍വാസികളും പഞ്ചായത്തില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലായെന്നും പറയുന്നു. കടന്നല്‍ ആക്രമണമുണ്ടായപ്പോള്‍ കടപ്പുറം വെറ്റിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചു ഇഞ്ചക്ഷനും , മരുന്നും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.