ചാവക്കാട് രണ്ടിടത്ത് സംഘട്ടനം : കോൺഗ്രസ് പ്രവർത്തകനും, മഹിളാ കോൺഗ്രസ് പ്രവർത്തകയ്ക്കും പരിക്കേറ്റു.

Advertisement

Advertisement

ചാവക്കാട് രണ്ടിടത്ത്  സംഘട്ടനം : കോൺഗ്രസ് പ്രവർത്തകനും മഹിളാ കോൺഗ്രസ് പ്രവർത്തകയ്ക്കും പരിക്കേറ്റു.കോൺഗ്രസ് പ്രവർത്തകനായ ബ്ലാങ്ങാട് ബീച്ചിൽ ചാലിൽ നൗഫൽ,    മഹിളാ കോൺഗ്രസ് മുൻ  മണ്ഡലം പ്രസിഡന്റ്‌ താമരയൂർ മത്രംകോട്ട് മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്.ബ്ലാങ്ങാട് ബീച്ചിൽ ഗ്രീൻലാന്റ് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ നൗഫലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ധിക്കുകയായിരുന്നെന്ന് യുത്ത് കോൺഗ്രസുകാർ  പറയുന്നു. പരിക്കേറ്റ നൗഫലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടയിൽ രാഹുൽ ഗാന്ധി രാഹുൽഗാന്ധി പങ്കെടുത്ത യോഗം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന  സംഘം സഞ്ചാരിച്ചിരുന്ന വാഹനം കോടതിപടിക്ക് സമീപം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം നടന്ന കൂട്ടയോട്ടത്തിലേക്ക് കയറിയെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ഇതിനിടയിലാണ് മഞ്ജുവിന് നേർക്ക് ആക്രമണം ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പരിക്കറ്റ മഞ്ജുവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിൽ പിന്നിൽ നവ കേരള സദസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രരസ് താക്കൾ പറഞ്ഞു.