പെരുമ്പിലാവില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം.

Advertisement

Advertisement

പെരുമ്പിലാവില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ മദ്രസയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും പട്ടാമ്പി ഭാഗത്തേക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കര്‍ ലോറിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.