വടക്കേക്കാട് മേഖലയിലെ കേബിള്‍ ടി വി ഒപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

Advertisement

Advertisement

വടക്കേക്കാട് മേഖലയിലെ കേബിള്‍ ടി വി ഒപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ക്ലസ്റ്ററിന്റെ അവലോകന യോഗം ചേര്‍ന്നു. വടക്കേക്കാട് വണ്‍ ഡയറക്ട് നെറ്റ്വര്‍ക്ക് എന്റര്‍പ്രയ്‌സസ് ഓഫീസില്‍ വെച്ച് നടത്തിയ യോഗം ചെയര്‍മാന്‍ ബാബു നാസര്‍ അധ്യക്ഷത വഹിച്ചു. ഐ കെ സച്ചിദാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ ഹാരിസ് തിരുവത്ര , ഷെമീര്‍ ചാവക്കാട് , കെ സി ജെയിംസ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഒപ്പറേറ്റര്‍മാരായ വേലായുധന്‍, ഷംസു, എം വി അബ്ദുല്‍ സമദ്, ശറഫുദ്ധീന്‍, മുസ്തഫ, അമല്‍, മേബിന്‍, അജിത്, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.