കടന്നല്‍ കുത്തേറ്റ് വളര്‍ത്തുനായ ചത്തു.

Advertisement

Advertisement

കടന്നല്‍ കുത്തേറ്റ് വളര്‍ത്തുനായ ചത്തു. കടപ്പുറം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പി.വി.എം.എ.എല്‍.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പള്ളത്ത് സജേഷിന്റെ വീട്ടിലെ വളര്‍ത്തു നായയാണ് ചത്തത്. അയല്‍ വാസിയുടെ വീട്ടുവളപ്പിലാണ് കടന്നല്‍കൂടുള്ളത്. രാജേഷും അയല്‍ വാസികളും പഞ്ചായത്തില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലായെന്നും പറയുന്നു. കടന്നല്‍ ആക്രമണമുണ്ടായപ്പോള്‍ കടപ്പുറം വെറ്റിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ച് ഇഞ്ചക്ഷനും , മരുന്നും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.