ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിസംബര്‍ 9ശനിയാഴ്ച്ച കൊടിയേറും

Advertisement

Advertisement

വൈകീട്ട് 7 ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട് വാസുദേവന്‍ നൂമ്പൂതിരി ഉത്സവത്തിന്റെ കൊടിയേറ്റം നിര്‍വഹിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും . രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷഃപൂജ, രാവിലെ ഏഴര മുതല്‍ മേളത്തോട് കൂടിയ കാഴ്ചശീവേലി, എഴുന്നള്ളിപ്പ്, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും. വൈകീട്ട് നാലര മുതല്‍ കാഴ്ചശീവേലി, ആനപ്പുറത്ത് എഴുന്നള്ളിപ്പ്, അത്താഴപൂജ, തായമ്പക, കേളി, പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകളും ദിവസേന ഉണ്ടാകും. ദിവസേന ഭക്തജനങ്ങള്‍ക്ക് അന്നദാനം, എഴുന്നള്ളിപ്പുകള്‍ ,വിവിധ വാദ്യഘോഷങ്ങള്‍, കലാപരിപാടികള്‍ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൊടിയേറ്റ ദിവസം രാവിലെ മുതല്‍ കലവറ നിറക്കല്‍ എന്ന പ്രത്യേക ചടങ്ങും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളില്‍ രാവിലെ ഒമ്പതര മുതല്‍ പ്രഭാഷണം, ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍, ഗാനസുധ, തായമ്പക എന്നിവയുണ്ടാകും. ഉത്സവം സമാപന ദിവസമായ ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭഗവാനെ ആറാട്ടിനായി കലശമല ചിറയിലേക്ക് എഴുന്നള്ളിക്കും. മേളത്തോടയുള്ള തിരിച്ചെഴുന്നള്ളിപ്പ് വൈകിട്ട് ഏഴുമണിക്ക് ക്ഷേത്രത്തിലെത്തുകയും 11 പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങുകയും ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം ഊരാളന്‍ ശശിധര രാജാ, ക്ഷേത്രം പ്രസിഡന്റ് കെ കെ ആനന്ദന്‍, സെക്രട്ടറി കെ കെ രമേഷ്, അംഗങ്ങളായ ശശി കൊട്ടാരപ്പാട്ട്, സുരേഷ് പി എം എന്നിവര്‍ പങ്കെടുത്തു