മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് വിവിധ സ്‌കൂളുകളിലേ അധ്യാപകര്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

Advertisement

Advertisement

മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലപ്പെട്ടി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാറഞ്ചേരി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപകര്‍ക്കാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. ഇതിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ്മാരായ പാലപ്പെട്ടിയില്‍ ഷംസുദ്ദീന്‍ , മാറഞ്ചേരിയില്‍ പ്രസാദ് ചാമക്കലൂം, വെളിയങ്കോട് നിഷിവും അധ്യക്ഷത വഹിച്ചു. മാറഞ്ചേരി സ്‌കൂള്‍ പ്രധാന അധ്യാപിക സരസ്വതി , വെളിയങ്കോട് പ്രധാന അധ്യാപിക രാധിക , പാലപ്പെട്ടിയില്‍ പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ് മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.