അക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി

Advertisement

Advertisement

ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, ഗണപതി ഹോമം എന്നിവക്ക് ശേഷം വിളക്കുപന്തലിലേക്ക് എഴുന്നള്ളിച്ചു വെച്ചു. വൈകിട്ട് ചേന്ന പൂരം ശിവ ക്ഷേത്രത്തില്‍ നിന്നും പാല കൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ചു. ഉടുക്ക് പാട്ടിന്റെ അകമ്പടിയോടെ ആരംഭിച്ച പാലക്കൊമ്പ് എഴുന്നെള്ളിപ്പില്‍ നൂറുകണക്കിന് മാളികപ്പുറങ്ങള്‍ താലമേന്തി അനുഗമിച്ചു. എഴുന്നെള്ളിപ്പ് വിളക്കു പന്തലിലെത്തി സമാപിച്ചതിനു ശേഷം ക്ഷേത്രം ഊട്ടുപുരയില്‍ നടന്ന അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് വിളക്കു പന്തലില്‍ ഉടുക്ക് പാട്ട്, തിരിയുഴിച്ചല്‍, പാല്‍ക്കുടം എഴുന്നള്ളിപ്പ്, അയ്യപ്പന്‍-വാവര്‍ സംവാദം , വെട്ട് – തട, ആഴി പൂജ, കനലാട്ടം എന്നിവക്ക് ശേഷം ഗുരുതി തര്‍പ്പണത്തോടെ ദേശവിളക്കിന് സമാപനമായി. തത്വമസി വിളക്ക് സംഘം മണത്തല ജനാര്‍ദ്ദനന്‍ ഗുരുസ്വാമിയും സംഘവുമായിരുന്നു വിളക്ക് യോഗക്കാര്‍. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണ സമിതിയും ഭക്തരും നേതൃത്വം നല്‍കി.