കുന്നംകുളം മലങ്കര ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 10ന്

Advertisement

Advertisement

കുന്നംകുളം മലങ്കര ആശുപത്രിയുടെ സഹകരണത്തോടെ ചേംബര്‍ ഓഫ് കൊമേഴ്‌സും,യൂത്ത് വിങ്ങും സംയുക്തമായി ഡിസംബര്‍ 10ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 10, ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണി വരെ വ്യാപാര ഭവനില്‍ സംഘടിപ്പിക്കുന്ന മെഗാമെഡിക്കല്‍ ക്യാമ്പ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും മലങ്കര ആശുപത്രി സെക്രട്ടറിയുമായ കെ.പി.സാക്‌സണ്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.അസി മുഖ്യാതിഥിയാകും. ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി കെ.എം.അബൂബക്കര്‍, ട്രഷറര്‍ എം കെ പോള്‍സണ്‍, യൂത്ത് വിങ്ങ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര തുടങ്ങിയവര്‍ സംബന്ധിക്കും. ക്യാമ്പില്‍ ശ്വാസകോശ പരിശോധന, അസ്ഥി സാന്ദ്രത പരിശോധന, കാന്‍സര്‍ രോഗസാധ്യത നിര്‍ണായ പരിശോധന , ബ്ലഡ്, പ്രഷര്‍, പ്രമേഹം, ബി.എം.ഐ പരിശോധന , പ്രമേഹം മൂലം നാഡീ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന അസുഖങ്ങള്‍ കണ്ടുപിടിക്കാനുള്ള പരിശോധന തുടങ്ങിയവ സൗജന്യമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ലഭ്യതക്കനുസരിച്ച് മരുന്നു വിതരണവും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഇ.സി.ജി. സേവനവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.അസി, യൂത്ത് വിങ്ങ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രറിമാരായ എ എ ഹസ്സന്‍, രാജു ബി. ചുങ്കത്ത് തുടങ്ങയവര്‍ പങ്കെടുത്തു.