ചാവക്കാട് കടപ്പുറം ഗവ. വി.എച്ച്.എസ്.ഇ.സ്‌കൂളില്‍ ഊര്‍ജ്ജ സംരക്ഷണറാലി നടത്തി

Advertisement

Advertisement

ചാവക്കാട് കടപ്പുറം ഗവ. വി.എച്ച്.എസ്.ഇ.സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് ഊര്‍ജ്ജ സംരക്ഷണറാലി നടത്തി. അഞ്ചങ്ങാടി സെന്റര്‍ വരെയായിരുന്നു റാലി. ഊര്‍ജ്ജ സംരക്ഷണ വലയം തീര്‍ത്തു. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോയ് അവര്‍കള്‍ ഊര്‍ജ്ജ സംരക്ഷണ സന്ദേശം നല്‍കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കുട്ടികള്‍ സംഘങ്ങളായി തിരിഞ്ഞ് ഗ്രാമങ്ങളിലെ വീടുകളിലും , സ്‌കൂളിലെ വിവിധ ക്ലാസുകളിലും, ഊര്‍ജ്ജ സംരക്ഷണ പദ്ധതികളുടെ വിവിധ പ്രവര്‍ത്തന രീതികള്‍ അവതരിപ്പിക്കുകയും ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ലഘുലേഖകളുടെ വിതരണം നടത്തുകയും ചെയ്തു..എന്‍എസ്എസ് പ്രിയ പ്രോഗ്രാം ഓഫീസര്‍ വിജി പി.വി., പ്രിന്‍സിപ്പല്‍ ലിനി , അധ്യാപകരായ ബിനുജ സി.എസ്., യദുകൃഷ്ണന്‍, സോണി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.