അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Advertisement

Advertisement

തൃശ്ശൂര്‍ ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മന്ദാലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിന്‍ഷെയര്‍ ലൈബ്രറി പരിസരത്ത് നടത്തിയ ക്യാമ്പ് തൃശ്ശൂര്‍ ഡി.എം.ഒ അനു മേരി സാം ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്. സുരേഷ്, ആശാവര്‍ക്കര്‍ ഷിജി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ എസ് ഷാഹിദ് അഫ്രീദി അധ്യക്ഷ വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി വി എം അമിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെഎസ് കാമില്‍ തഫ്രൈസ് നന്ദിയും പറഞ്ഞു. പി.ആര്‍ സായൂജ്, പി.ജി അതുല്‍ കൃഷ്ണ, പി.എച്ച്. സാദിഖ്, ഷിബില്‍ ഷുക്കൂര്‍, പിഎസ് ഷഹീര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ 50തോളം അതിഥി തൊഴിലാളികളും നാട്ടുകാരും ലൈബ്രറി പ്രവര്‍ത്തകരും പങ്കെടുത്തു.